അനുബന്ധ വാര്‍ത്തകള്‍
- കോട്ടയം ശീമാട്ടിയില്‍ യുവതി വസ്ത്രം മാറുന്നത് പകര്‍ത്തിയ ജീവനക്കാരന് പിടിയില്‍
- ഒരു പേരില്‍ രണ്ട് വാര്‍ഡുകള്‍ - മുക്കൂട്ടുതറ
- കോവിഡ് ചികിത്സയിലോ നിരീക്ഷണത്തിലോ കഴിയുന്നവര്‍ക്കായുള്ള സ്പെഷ്യല്‍ തപാല്‍ വോട്ടിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് പോളിംഗ് ബൂത്തില്‍ വോട്ടു ചെയ്യാന്‍ കഴിയില്ല
- തദ്ദേശ തിരഞ്ഞെടുപ്പ്: കോട്ടയം ജില്ലയിലെ എല്ലാ ആയുധ ലൈസന്‍സുകളും ഡിസംബര്‍ 23 വരെ റദ്ദു ചെയ്തു
- കോട്ടയം ജില്ലയില്‍ പുതിയ കണ്ടെയിന്മെന്റ് സോണ്‍ പ്രഖ്യാപിച്ചു
കാൽ നൂറ്റാണ്ടിനിടെ ആദ്യമായി പുതുപ്പള്ളിയും ചുവന്നു, എൽഡിഎഫിന് 9 സീറ്റ്
ചെന്നിത്തലയുടെയും മുല്ലപ്പള്ളിയുടെയും വാർഡുകളിൽ കൊൺഗ്രസ് തോറ്റതിന് പുറമെ ഉമ്മഞ്ചാണ്ടിയുടെ തട്ടകത്തിലും തോൽവിയുടെ രുചിയറിഞ്ഞ് യുഡിഎഫ്. കാൽ നൂറ്റാണ്ടിനിടെ ഇതാദ്യമായാണ് പുതുപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ ഭരണം എൽഡിഎഫ് പിടിക്കുന്നത്. ഏഴ് സീറ്റുകളാണ് യുഡിഎഫിന് ലഭിച്ചത്.
നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെയും തട്ടകത്തിൽ എൽഡിഎഫ് ആധിപത്യം നേടിയ വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കോട്ടയം ജില്ലയിലെ പുതുപ്പള്ളിയിൽ നിന്നുള്ള ഫലങ്ങൾ വരുന്നത്.മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്‌തമായി കോട്ടയത്തെ കോട്ടകളിൽ കടുത്ത വിള്ളലാണ് കോൺഗ്രസിന് ഇക്കുറി ഉണ്ടായിരിക്കുന്നത്.