1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kottayam local news

കോട്ടയം ശീമാട്ടിയില്‍ യുവതി വസ്ത്രം മാറുന്നത് പകര്‍ത്തിയ ജീവനക്കാരന്‍ പിടിയില്‍

Kottayam
കോട്ടയം ശീമാട്ടിയില്‍ യുവതി വസ്ത്രം മാറുന്നത് പകര്‍ത്തിയ ജീവനക്കാരന്‍ പിടിയില്‍. കാരാപ്പുഴ സ്വദേശി നിധിനാണ് അറസ്റ്റിലായത്. ട്രയല്‍ റൂമില്‍ വസ്ത്രം മാറാനെത്തിയ യുവതി നിധിന്റെ മൊബൈല്‍ ഫോണ്‍ ഇവിടെ നിന്ന് കണ്ടെത്തുകയായിരുന്നു. യുവതിയുടെ പരാതിയില്‍ കോട്ടയം വെസ്റ്റ് പോലീസെത്തി നിധിനെ അറസ്റ്റു ചെയ്തു. 
 
സമാനമായ രീതിയില്‍ പ്രതി നേരത്തേയും വീഡിയോകള്‍ ചിത്രീകരിച്ചിട്ടുണ്ടോന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കോട്ടയം നഗരത്തിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമാണ് ശീമാട്ടി.
അടുത്ത ലേഖനം
അമിത് ഷാ നേരിട്ടിറങ്ങിയിട്ടും തീർപ്പായില്ല, കേന്ദ്രവുമായി ഇനി ചർച്ചയ്ക്കില്ലെന്ന് കർഷകർ