1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala heavy rain orange alert

മഴ ശക്തം: നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

Rain
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, മലപ്പുറം, എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കൂടാതെ കാസര്‍കോട്, വയനാട്, കോഴിക്കോട്, തൃശൂര്‍, ഇടുക്കി, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
 
ഇനിവരുന്ന ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. അടുത്ത രണ്ടാഴ്ചത്തേക്ക് അറബിക്കടലിലോ ബംഗാള്‍ ഉള്‍ക്കടലിലോ ന്യൂനമര്‍ദ്ദത്തിനു സാധ്യതയില്ല. ചൊവ്വാഴ്ചയോടെ മഴയുടേയും കാറ്റിന്റെയും ശക്തി ശമിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
ഇഐഎ വിജ്ഞാപനം പിൻവലിക്കണമെന്ന് രാഹുൽ ഗാന്ധി