നെക്സൺ ഇവി ഇനി വാടകയ്ക്കെടുക്കാം, പദ്ധിതിയുമായി ടാറ്റ

വെബ്ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 10 ഓഗസ്റ്റ് 2020 (13:40 IST)
നെക്സൺ ഇവിയെ ഉപയോക്താക്കൾക്ക് വാടകയ്ക്ക് നൽകാൻ പദ്ധതി തയ്യാറാക്കി ടാറ്റ. ഇലക്ട്രിക് വാഹനങ്ങൾ കുടുതൽ ജനപ്രിയമാക്കുന്നതിന്റെ ഭാഗമായാണ് ടാറ്റ സബ്സ്ക്രിപ്ഷൻ പദ്ധതി നടപ്പിലാക്കുന്നത്. ലീസിങ് കമ്പനിയായ ഒറിക്‌സ് ഓട്ടോ ഇന്‍ഫ്രാസ്ട്രക്ചറുമായി ചേര്‍ന്നാണ് ടാറ്റ പുതിയ പദ്ധതി നടപ്പിലാക്കുക. ഡല്‍ഹി, മുംബൈ, പുനെ, ഹൈദരാബാദ്, ബെംഗളൂരു എന്നീ നഗരങ്ങളിലായിരിയ്ക്കും ആദ്യഘട്ടത്തിൽ വാഹനം ലീസിന് ലഭ്യമാവുക.

വാഹന രജിസ്‌ട്രേഷന്‍, റോഡ് നികുതി എന്നിയൊന്നും കൂടാതെ വാഹനം ഉപയോഗിയ്ക്കാൻ ഇതിലൂടെ സാധിയ്ക്കും. ഇതെല്ലാം കമ്പനിയുടെ ഉത്തരവാദുത്തമാണ്. കൂടാതെ, സബ്‌സ്‌ക്രൈബ് ചെയ്യുന്ന വാഹനങ്ങള്‍ക്കുള്ള റോഡ് സൈഡ് അസിസ്റ്റന്‍സ്, ഇന്‍ഷുറന്‍സ് പരിരക്ഷ, വാഹനത്തിന്റെ സര്‍വീസ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ടാറ്റ നേരിട്ടുതന്നെ നൽകും.

ഉപയോക്താക്കള്‍ക്ക് അവരുടെ വീട്ടിലോ ഓഫീസിലോ സ്വന്തമായി വാഹന ചാര്‍ജിങ്ങ് യൂണിറ്റ് ഇന്‍സ്റ്റാള്‍ ചെയ്യാനുമാകും. 36 മാസത്തേക്ക് വാഹനം ലീസിന് എടുക്കുന്നവര്‍ക്ക് നികുതികള്‍ ഉള്‍പ്പെടെയുള്ള മാസവാടക 41,900 രൂപ, 24 മാസത്തേക്ക് 44,900 രൂപ, 18 മാസത്തേക്ക് 47,900 രൂപ എന്നിങ്ങനെയാണ് നിരക്ക് എന്നാണ് റിപ്പോർട്ടുകൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :