1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Heavy Rain Alert

അറബിക്കടലില്‍ ചക്രവാതചുഴി, ബംഗാള്‍ ഉള്‍ക്കടലില്‍ നാളെയോടെ ന്യൂനമര്‍ദം, പസഫിക് സമുദ്രത്തില്‍ കൊമ്പസു ചുഴലിക്കാറ്റ്; കേരളത്തില്‍ ശക്തമായ മഴ തുടരും

Rain
അറബികടലില്‍ ചക്രവാതചുഴി അടുത്ത രണ്ട് ദിവസംകൂടി നിലനില്‍ക്കാന്‍ സാധ്യത. മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ നാളെയോടെ ന്യുനമര്‍ദം രൂപപ്പെടാന്‍ സാധ്യത. പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തിലെ കൊമ്പസു ചുഴലിക്കറ്റിന്റെ സ്വാധീനം അറബിക്കടലില്‍ തുടരുന്നു.
 
അറബിക്കടലില്‍  ഇന്നലെവരെ തെക്കന്‍ കേരളത്തില്‍ ശക്തമായിരുന്ന പടിഞ്ഞാറന്‍ കാറ്റ് വടക്കന്‍ കേരളത്തിലേക്കും വ്യാപിക്കുന്നു. മധ്യ വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരാന്‍ സാധ്യത. കേരളത്തില്‍ 16 വരെ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 
സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകും. ആറുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 24മണിക്കൂറില്‍ 204 മില്ലീമീറ്റര്‍ വരെ ലഭിക്കാവുന്ന മഴയ്ക്കാണ് സാധ്യത. ശക്തമായ കാറ്റുള്ളതിനാല്‍ കടലില്‍ പോകുന്നതിന് വിലക്കുണ്ട്. അതേസമയം ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലാണ് യെല്ലോ അലര്‍ട്ട്. 
About Writer
രേണുക വേണു
അടുത്ത ലേഖനം
കായംകുളത്ത് പത്തുവയസുകാരന്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍