എറണാകുളത്ത് കൊറിയറില്‍ 31കിലോ കഞ്ചാവ്; രണ്ടുപേര്‍ പിടിയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 12 ഒക്‌ടോബര്‍ 2021 (09:06 IST)
എറണാകുളത്ത് കൊറിയറില്‍ 31കിലോ കഞ്ചാവ്. സംഭവത്തില്‍ രണ്ടുപേര്‍ പിടിയിലായി. കോതമംഗലം സ്വദേശി മുഹമ്മദ് മുനീര്‍(27), മാറമ്പള്ളി സ്വദേശി ഇര്‍ഷാദ് (35) എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കുറ്റക്കാരെ പിടികൂടിയത്. പാഴ്‌സല്‍ വാങ്ങാനെത്തിയവരെ പൊലീസ് കാത്തുനിന്ന് പിടികൂടുകയായിരുന്നു. നാര്‍കോട്ടിക് സെല്‍ ഡിവൈ എസ്പി സക്കറിയ മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :