1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Idukki Heavy Rain News

ഇടുക്കി ജില്ലയില്‍ രാത്രികാല യാത്ര നിരോധിച്ചു

Idukki
ഇടുക്കി ജില്ലയില്‍ രാത്രികാല യാത്ര നിരോധിച്ചു. കനത്ത മഴ പെയ്യുന്ന സാഹചര്യത്തിലാണ് കര്‍ഫ്യു പ്രഖ്യാപിച്ചത്. മലയോര മേഖലകളില്‍ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇന്ന് രാത്രി ഏഴുമുതല്‍ വ്യാഴാഴ്ച രാവിലെ ആറുമണിവരെയാണ് നിയന്ത്രണം ഉള്ളത്. 
 
അതേസമയം സംസ്ഥാനത്ത് ആറുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. അതിശക്തമായ മഴയാണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. മലയോര പ്രദേശങ്ങളില്‍ മണ്ണിടിച്ചിലിനും ഉരുള്‍പ്പൊട്ടലിനും സാധ്യതയുണ്ട്. ഇവിടങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അറിയിച്ചിട്ടുണ്ട്. 
അടുത്ത ലേഖനം
20 വർഷമായി മാസശമ്പളം 450 രൂപ മാത്രം, അടിമപ്പണിയെന്ന് കോടതി, നടപടി