1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala gold price

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വലിയ ഇടിവ്

Gold
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വലിയ ഇടിവ്. പവന് ഒറ്റദിവസം കൊണ്ട് 560രൂപയാണ് കുറഞ്ഞത്. ഗ്രാമിന് കുറഞ്ഞത് 70 രൂപ. രാജ്യാന്തരവിപണിയിലും സ്വര്‍ണത്തിന് വില ഇടിഞ്ഞിട്ടുണ്ട്. തുടര്‍ച്ചയായി മൂന്ന് ദിവസം സ്വര്‍ണ വിലയില്‍ മാറ്റമില്ലാതിരുന്നിട്ട് കഴിഞ്ഞ ദിവസമാണ് 85രൂപ കൂടിയത്. എന്നാല്‍ ഇന്ന് വലിയ ഇടിവുണ്ടായിരിക്കുകയാണ്. 
 
അതേസമയം വെള്ളിയുടെ വിലയ്ക്കും ഇടിവ് വന്നിട്ടുണ്ട്. ഒരു ഗ്രാം വെള്ളിയ്ക്ക് 61.30 രൂപയായി. എട്ടുഗ്രാമിന് 490.40 രൂപയും കിലോഗ്രാമിന് 61,300 രൂപയുമാണ് വെള്ളിയുടെ വില.
About Writer
ശ്രീനു എസ്