പാലാരിവട്ടം പാലം പൊളിച്ചുപണിയാം: സർക്കാരിന് സുപ്രീം കോടതിയുടെ അനുമതി

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 22 സെപ്‌റ്റംബര്‍ 2020 (14:20 IST)
ഡൽഹി: പാലാരിരിവട്ടം പാലം പൊളിച്ചുപണിയാൻ സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയുടെ അനുമതി. ഭാര പരിശോധന നടത്തണം എന്ന ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ അപ്പീലിലും, പാലം ഉടൻ പൊളിച്ചുപണിയാൻ അനുമതി നൽകണം എന്ന ഇടക്കാല അപേക്ഷയിലുമാണ് ജസ്റ്റിസ് ആർഎഫ് നരിമാൻ
അധ്യക്ഷനായ ബെഞ്ചിന്റെ വിധി. പാലം പൊലീച്ചുപണിയുന്നതിന് ഭാര പരിശോധന വേണം എന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.

ജനങ്ങളുടെ സുരക്ഷ മുൻനിർത്തി എത്രയും പെട്ടന്ന് പുതിയ പാലം പണിയാനുള്ള നടപടികളുമായി സർക്കാരിന് മുന്നോട്ടുപോകാം എന്ന് കോടതി വ്യക്തമാക്കി. ചെന്നൈ ഐഐ‌ടിയുടെ പഠനത്തിന്റെയും, ഇ ശ്രീധരന്റെ നേതൃത്വത്തിലുള്ള വിധഗ്ധ സംഘത്തിന്റെ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലുമാണ് സുപ്രീം കോടതിയുടെ തീരുമാനം നിർമ്മണ കമ്പനിയായ ആർഡിഎസ് പ്രൊജക്ട്സ് ലിമിറ്റഡും, പാലത്തിന്റെ കൺസൾട്ടൻസി കരാർ ഏറ്റെടുത്ത കിറ്റ്കോയും പാലം പൊലീയ്ക്കുന്നതിനെതിരെ കോടതിയിൽ നിലപാട് സ്വീകരിച്ചിരുന്നു.

എന്നാൽ പാലാരിവട്ടം പാലം അഴിമതി അന്വേഷണം തടസപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ട് എന്ന് സർക്കാർ കോടതിയിൽ ആരോപിച്ചിരുന്നു. ഭാരപരിശോധന നടത്തണം എന്ന നിലപാട് കരാറുകാരെ സഹായിയ്ക്കാനാണ് എന്നും കുണ്ടന്നൂർ, വൈറ്റില പാലങ്ങൾ ഗതാഗതത്തിനായി തുറന്നുകൊടുക്കുമ്പോൾ പാലാരിവട്ടം പാലം അടഞ്ഞുകിടക്കുന്നത് നഗരത്തിൽ വൻ ഗതാഗത കുരുക്കിന് കാരണമാകും എന്നും സർക്കാർ കോടയിൽ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :