അനുബന്ധ വാര്‍ത്തകള്‍
- പതിമൂന്ന് വയസുകാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
- ഇന്റലിജന്റ് ഫോർവീൽ ഡ്രൈവ്: ഗ്ലോസ്റ്റർ ഓഫ്റോഡിലും കരുത്തൻ തന്നെ, വീഡിയോ !
- ഇൻഫിനിക്സ് നോട്ട് 7 പ്രോ വിൽപ്പനയ്ക്കെത്തി; സ്മാർട്ട്ഫോണിനെ കുറിച്ച് കൂടുതൽ അറിയു
- പ്രതിപക്ഷം ഒറ്റക്കെട്ടായി സഭവിട്ടിറങ്ങി; എംപിമാരുടെ സസ്പെൻഷൻ പിൻവലിയ്ക്കണം എന്ന് ആവശ്യം
- കെഎസ്ആർടിസിയുടെ ആദ്യത്തെ ഫുഡ് ട്രക്കുകൾ റെഡി: മിൽമ ബൂത്തുകളായി മാറും !
കൊവിഡ്: മരണസംഖ്യ 10ലക്ഷത്തിലേക്ക്
ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10ലക്ഷം കടക്കാന്‍ പോകുന്നതായി കണക്കുകള്‍. നിലവില്‍ 969230 പേര്‍ക്കാണ് കൊവിഡ് മഹാമാരിമൂലം ജീവന് നഷ്ടപ്പെട്ടത്. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, പെറു, കൊളംബിയ, മെക്സിക്കോ, സ്പെയിന്, ദക്ഷിണാഫ്രിക്ക, അര്‍ജന്റീന എന്നിങ്ങനെയാണ് കൊവിഡ് തീവ്രമായി ബാധിക്കപ്പെട്ട രാജ്യങ്ങളുടെ പട്ടിക.
അമേരിക്കയില്‍ മാത്രം രണ്ടുലക്ഷത്തിലധികം പേരാണ് കൊവിഡ് മൂലം മരണപ്പെട്ടത്. ബ്രസീലില്‍ ഒരു ലക്ഷത്തിമുപ്പത്തേഴായിരത്തോളം പേര് മരണപ്പെട്ടു. അതേസമയം ഇന്ത്യയില്‍ 88965 പേര്‍ക്കും ജീവന് നഷ്ടമായി. മെക്സിക്കോയില്‍ എഴുപതിനായിരത്തിലധികം പേരുടെ ജീവനും കൊവിഡ് എടുത്തു.