ട്രാഫിക് നിയമം ലംഘിച്ചാല്‍ ഓണ്‍ലൈണ്‍ വഴി പണം ഈടാക്കും; ഇ-ചെലാന്‍ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം| ശ്രീനു എസ്| Last Updated: ചൊവ്വ, 22 സെപ്‌റ്റംബര്‍ 2020 (15:05 IST)



കേരളാ പോലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ കാലാനുസൃതമായ മാറ്റത്തിന്റെ ഭാഗമായാണ് ട്രാഫിക് രംഗത്ത് ഇ-ചെലാന്‍ അടക്കമുള്ള സംവിധാനങ്ങള്‍ കൊണ്ടു വരുന്നതെന്ന് മുഖ്യമന്ത്രി പണാറായി വിജയന്‍ പറഞ്ഞു. ഇ ചെലാന്‍ പദ്ധതിയുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പിഴ ചുമത്തുമ്പേള്‍ പല പരാതികളും ഉണ്ടാവാറുണ്ട്. ഇപ്പോള്‍ ക്യാമറ വരികയും ട്രാഫിക് കുറ്റങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുകയും ചെയ്യുന്നു. അതിന്റെ ഭാഗമായി നേരിട്ട് ബന്ധപ്പെടാതെ പിഴയും ചുമത്തുന്നു. ഇതിലൂടെ പരാതികളും ഒഴിവാക്കാന്‍ കഴിയും.

ട്രാഫിക് നിയമങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുക പ്രധാനമാണ്. വാഹനപ്പെരുപ്പമനുസരിച്ച് നിയമങ്ങള്‍ പാലിച്ച് പോകുകയാണ് പ്രധാനം. ദേശീയതലത്തിലെ നാഷണല്‍ മോട്ടോര്‍ വെഹിക്കിള്‍ ഡാറ്റാ ബേസുമായി ബന്ധപ്പെടുത്തിയാണ് ഇ ചെല്ലാന്‍ സംവിധാനം പ്രവര്‍ത്തനക്ഷമമാക്കിയിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ കയ്യിലുള്ള പ്രത്യേക ഉപകരണങ്ങളില്‍ വാഹന നമ്പര്‍, ലൈസന്‍സ് നമ്പര്‍ എന്നിവ നല്‍കിയാല്‍ വാഹനങ്ങളെ സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭിക്കും. ട്രാഫിക്കിന് അപ്പുറമുള്ള കാര്യങ്ങളും അതോടെ കൈകാര്യം ചെയ്യാന്‍ കഴിയും. പിഴ തത്സമയം ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ വഴി അടയ്ക്കാന്‍ സാധിക്കും .

ട്രാഫിക്ക് കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് വെര്‍ച്വല്‍ കോടതികള്‍ ആരംഭിക്കാമെന്ന് ഹൈക്കോടതി നിലപാടെടുത്തിട്ടുണ്ട്. നാഷണന്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ തയ്യാറാക്കിയ ഇ -ചെല്ലാന്‍ സോഫ്റ്റ്വെയര്‍ മുഖേന
മോട്ടോര്‍ വാഹന ലംഘന കേസുകള്‍ വെര്‍ച്ച്വല്‍ കോടതിക്ക് കൈമാറും.
വെര്‍ച്ച്വല്‍ കോടതി നിശ്ചയിക്കുന്ന പിഴ ഇ ട്രഷറി സംവിധാനത്തിലൂടെ അടയ്ക്കാന്‍ കഴിയും. ഏറ്റവും വലിയ പ്രത്യേകത സംവിധാനത്തില്‍ യാതൊരു വിധ അഴിമതിക്കും പഴുതില്ല എന്നതാണ്. ഡിജിറ്റല്‍ സംവിധാനമായതിനാല്‍
നല്ല സുതാര്യത ഉറപ്പുവരുത്താനും കഴിയും. പൊതുജനങ്ങള്‍ക്കും
ഏറെ ഗുണകരമായ സംവിധാനമാണിത്. കുറ്റകൃത്യങ്ങളുടെ ഫോട്ടോയും വീഡിയോയും ലഭ്യമാകുന്നതോടെ സംവിധാനത്തിന് കൂടുതല്‍ സ്വീകാര്യതവരും. സേഫ് കേരള പ്രോജക്ടിന്റെ കീഴില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ സഹായത്തോടെ എല്ലാ ജില്ലകളിലും നിലവില്‍ സംവിധാനം പ്രവര്‍ത്തിച്ചു വരുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ...

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത
ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടതായി വന്നു.

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ...

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നുണ്ടായ നിഴല്‍ ഗ്രൂപ്പാണ് ഇതെന്നാണ് ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്

Mukesh Nair: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ...

Mukesh Nair: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അര്‍ധനഗ്നചിത്രം പ്രചരിപ്പിച്ചു; വ്‌ളോഗര്‍ മുകേഷ് നായര്‍ക്കെതിരെ പോക്‌സോ കേസ്
കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ കോവളം പൊലീസാണ് മുകേഷ് നായര്‍ക്കെതിരെ ...

'ഈ തീരുമാനം കൊണ്ട് എന്താണ് പ്രയോജനം'; പാക്കിസ്ഥാന്‍ ...

'ഈ തീരുമാനം കൊണ്ട് എന്താണ് പ്രയോജനം'; പാക്കിസ്ഥാന്‍ പൗരന്‍മാരെ ഇന്ത്യയില്‍ നിന്ന് പറഞ്ഞുവിടണോ?
നിലവില്‍ ഇന്ത്യയിലുള്ള എല്ലാ പാക്കിസ്ഥാന്‍ പൗരന്‍മാരുടെയും വീസ റദ്ദാക്കാന്‍ ...

വേണം തെളിവ്, നൂറ് ശതമാനം ഉറപ്പായാല്‍ പാക്കിസ്ഥാനു ഇരട്ടി ...

വേണം തെളിവ്, നൂറ് ശതമാനം ഉറപ്പായാല്‍ പാക്കിസ്ഥാനു ഇരട്ടി പ്രഹരം; കരുതലോടെ ഇന്ത്യ
പാക് ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്നു വ്യക്തമായ തെളിവു ലഭിച്ചശേഷമേ ഇന്ത്യ പ്രതികരിക്കൂ

ഇനി ലോകത്ത് ആരുമായും സൗഹൃദമാകാം, ചാറ്റുകൾക്ക് തത്സമയ തർജമ, ...

ഇനി ലോകത്ത് ആരുമായും സൗഹൃദമാകാം, ചാറ്റുകൾക്ക് തത്സമയ തർജമ, ഫീച്ചറുമായി വാട്സാപ്പ്
ഇന്‍കമിങ്ങ് ചാറ്റുകള്‍ ആപ്പിനുള്ളില്‍ നിന്ന് കൊണ്ട് തന്നെ വിവര്‍ത്തനം ചെയ്യാന്‍ ...

ബധിരനും മൂകനുമായ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു; സര്‍ക്കാര്‍ ...

ബധിരനും മൂകനുമായ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു; സര്‍ക്കാര്‍ സ്‌കൂളിലെ മേട്രന് 18 വര്‍ഷം കഠിന തടവ്
പിഴ അടച്ചില്ലെങ്കില്‍ 6മാസം കൂടുതല്‍ തടവ് അനുഭവിക്കണം