ലോകത്ത് കൊവിഡ് മരണം പത്ത് ലക്ഷത്തിലേക്ക്

ശ്രീനു എസ്| Last Updated: ചൊവ്വ, 22 സെപ്‌റ്റംബര്‍ 2020 (14:47 IST)
ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10ലക്ഷം കടക്കാന്‍ പോകുന്നതായി കണക്കുകള്‍. നിലവില്‍ 969230 പേര്‍ക്കാണ് കൊവിഡ് മഹാമാരിമൂലം ജീവന്‍ നഷ്ടപ്പെട്ടത്. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, പെറു, കൊളംബിയ, മെക്‌സിക്കോ, സ്‌പെയിന്‍, ദക്ഷിണാഫ്രിക്ക, അര്‍ജന്റീന എന്നിങ്ങനെയാണ് കൊവിഡ് തീവ്രമായി ബാധിക്കപ്പെട്ട രാജ്യങ്ങളുടെ പട്ടിക.

അമേരിക്കയില്‍ മാത്രം രണ്ടുലക്ഷത്തിലധികം പേരാണ് കൊവിഡ് മൂലം മരണപ്പെട്ടത്. ബ്രസീലില്‍ ഒരു ലക്ഷത്തിമുപ്പത്തേഴായിരത്തോളം പേര്‍ മരണപ്പെട്ടു. അതേസമയം ഇന്ത്യയില്‍ 88965 പേര്‍ക്കും ജീവന്‍ നഷ്ടമായി. മെക്‌സിക്കോയില്‍ എഴുപതിനായിരത്തിലധികം പേരുടെ ജീവനും കൊവിഡ് എടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :