അനുബന്ധ വാര്‍ത്തകള്‍
- കളമശേരിയില്‍ 150 കിലോയുടെ കഞ്ചാവ് വേട്ട
- ഇ ശ്രീധരൻ 2500 വോട്ടുകൾക്ക് വിജയിക്കും, ശോഭ സുരേന്ദ്രന് 1000 വോട്ടുകളുടെ ഭൂരിപക്ഷം; ആർ എസ് എസ് വിലയിരുത്തൽ ഇങ്ങനെ
- സംസ്ഥാനത്ത് വാക്സിൻ ക്ഷാമം രൂക്ഷം: കോട്ടയത്ത് വാക്ക് തർക്കവും സംഘർഷവും, പാലക്കാട് വൻതിരക്ക്
- ഇടിമിന്നൽ: പാലക്കാടും മലപ്പുറത്തുമായി മൂന്ന് പേർ മരിച്ചു
- ഹിന്ദു-മുസ്ലീം പ്രണയം പ്രമേയമാക്കി സിനിമ, പാലക്കാട് ഷൂട്ടിങ് സെറ്റ് അടിച്ച് തകർത്ത് ആർഎസ്എസ്
Kerala Election Results 2021: പാലക്കാട് അട്ടിമറി മണക്കുന്നു? കോൺഗ്രസ് സ്വാധീന പ്രദേശങ്ങളിലടക്കം മുന്നേറ്റം നടത്തി ഇ ശ്രീധരൻ
കേരള നിയമസഭാ തിരെഞ്ഞെടുപ്പിന്റെ ഒടുവിലത്തെ വിവരങ്ങൾ പുറത്തുവരുമ്പോൾ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ബിജെപിയുടെ അപ്രതീക്ഷിത മുന്നേറ്റം. ഇവിടെ ബിജെപി സ്ഥാനാർത്ഥിയായ ഇ ശ്രീധരൻ തുടക്കം മുതൽ ലീഡ് നില നിർത്തുകയാണ്.
കോൺഗ്രസിന്റെ കോട്ടകളിൽ ഒന്നായി കരുതപ്പെടുന്ന പാലക്കാട് ഓരോ ഘട്ടത്തിലും ലീഡ് വർധിപ്പിക്കാൻ ഇ ശ്രീധരനാകുന്നുണ്ട്. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന് പ്രഖ്യാപനം നടത്തിയത് വഴി സംസ്ഥാനം ഉറ്റു നോക്കുന്ന മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്. യുഡിഎഫ് സ്വാധീന പ്രദേശങ്ങളിലടക്കം ശ്രീധരൻ മുന്നേറ്റം നടത്തുന്നതായാണ് ഒടുവിൽ ലഭിക്കുന്ന വിവരം.