അനുബന്ധ വാര്‍ത്തകള്‍
- മലപ്പുറത്തും തൃശൂരിലും ആയിരം കടന്ന് കൊവിഡ് രോഗികൾ, ജില്ല തിരിച്ചുള്ള കണക്കുകൾ ഇങ്ങനെ
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 82 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
- സംസ്ഥാനത്ത് ഇന്ന് 8511 പേർക്ക് കൊവിഡ്, 26 മരണം,7269 പേർക്ക് സമ്പർക്കം വഴി രോഗം
- ലോക പരിസ്ഥിതി ദിനാചരണം: വൃക്ഷത്തൈകള്‍ ആവശ്യമുള്ളവര്‍ക്ക് ഓണ്‍ലൈനില്‍ അപേക്ഷിക്കാം
- വരണ്ട ചർമ്മമാണോ പ്രശ്നം ? ഇതാ പാർശ്വഫലങ്ങളില്ലാത്ത ഒരു നാടൻ വിദ്യ
തദ്ദേശ തിരഞ്ഞെടുപ്പ്: പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് 27മുതല്‍ പേര് ചേര്‍ക്കാം
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ ഒക്ടോബര്‍ ഒന്നിന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ക്ക് പേര് ചേര്‍ക്കുന്നതിന് ഒക്ടോബര്‍ 27 മുതല്‍ 31 വരെ വീണ്ടും അവസരമുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്കരന് അറിയിച്ചു.
941 ഗ്രാമപഞ്ചായത്തുകള്‍, 86 മുനിസിപ്പാലിറ്റികള്‍, ആറു കോര്‍പ്പറേഷനുകള്‍ എന്നീ സ്ഥാപനങ്ങളിലെ അന്തിമ വോട്ടര്‍പട്ടിക ഒക്ടോബര്‍ ഒന്നിന് പ്രസിദ്ധീകരിച്ചിരുന്നു. വോട്ടര്‍ പട്ടികയില്‍ നിന്നും പേരുകള്‍ ഒഴിവാക്കുന്നതിനും ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിനുമുളള അപേക്ഷകളും 27 മുതല്‍ സമര്‍പ്പിക്കാം.
പേരുകള്‍ ചേര്‍ക്കുന്നതിനും തിരുത്തലുകള്‍ വരുത്തുന്നതിനും സ്ഥാനമാറ്റം നടത്തുന്നതിനും 'lsgelection.kerala.gov.in' എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ അപേക്ഷകളാണ് നല്‍കേണ്ടത്. മരിച്ചവരെയും സാധാരണ താമസക്കാരല്ലാത്തവരെയും പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിനുളള ആക്ഷേപങ്ങള്‍ ഫോറം 5-ലും ഫോറം 8-ലും നേരിട്ടോ തപാലിലൂടെയോ അതാത് ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കാം.