അനുബന്ധ വാര്‍ത്തകള്‍
- നിങ്ങൾ ജനിച്ചത് ഈ ദിവസമാണോ ? ഇക്കാര്യങ്ങൾ അറിയു !
- മാഗ്നൈറ്റിനെ വിപണിയിൽ പ്രദർശിപ്പിച്ച് നിസ്സാൻ
- സുഹൃത്തുക്കളുടെ പഴികേൾക്കേണ്ട 'ജോയിന്‍ മിസ്ഡ്കോള്' ഫീച്ചറുമായി വാട്ട്സ് ആപ്പ് !
- 'അവരൊക്കെ വയസൻമാർ, ധോണിയുടെ ടീമിന് പ്ലേഓഫിലെത്താനുള്ള പവറില്ല'
- കളമശ്ശേരി സംഭവം: ആരോഗ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണമെന്ന് ഡോക്ടര്‍ എസ്എസ് ലാല്‍
വരണ്ട ചർമ്മമാണോ പ്രശ്നം ? ഇതാ പാർശ്വഫലങ്ങളില്ലാത്ത ഒരു നാടൻ വിദ്യ
കറ്റാർവാഴ ആരോഗ്യത്തിനും സൗന്ദര്യത്തിനും അത്യുത്തമമാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ വരണ്ട ചർമ്മത്തിന് പരിഹാരമായി കറ്റാർവാഴ ഉപയോഗിക്കുന്നത് അധികം ആർക്കും അറിയാത്ത കാര്യമാണ്. വരണ്ട ചർമ്മവും മുഖക്കുരുവുമൊക്കെ എല്ലാവർക്കും ഒരു വില്ലനാണ്. ക്രീമുകളും മറ്റും ഉപയോഗിച്ച് സമയം കളയുന്നതിന് പകരം കറ്റാർവാഴ ഉപയോഗിക്കുന്നതിലൂടെ വ്യത്യാസം വളരെ പെട്ടെന്നുതന്നെ കാണാനാകും.
കറ്റർവാഴയുടെ ജെൽ മുഖത്ത് തടവി പിടിപ്പിക്കുന്നതിലൂടെയാണ് മുഖക്കുരുവിനും വരണ്ട ചർമ്മത്തിനും ഗുഡ്‌ബൈ പറയാനാകുക. കറ്റാർവാഴയുടെ ജെൽ അടങ്ങിയ പല ക്രീമും വിപണിയിലുണ്ട്. എന്നാൽ അതെല്ലാം കെമിക്കാൽ ചേർന്നതായിരിക്കും എന്നതാണ് വാസ്‌തവം. പ്രകൃതിദത്തമായ കറ്റാർവാഴ ചെടിയുടെ ജെൽ എടുത്ത് പുരട്ടുന്നതിലൂടെ ഒട്ടുമിക്ക എല്ലാ ചർമ്മപ്രശ്‌നത്തിനും പരിഹാരമാകും.