മലപ്പുറത്തും തൃശൂരിലും ആയിരം കടന്ന് കൊവിഡ് രോഗികൾ, ജില്ല തിരിച്ചുള്ള കണക്കുകൾ ഇങ്ങനെ

അഭിറാം മനോഹർ| Last Updated: വെള്ളി, 23 ഒക്‌ടോബര്‍ 2020 (19:50 IST)
സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചത് മലപ്പുറം ജില്ലയിൽ. 1375 പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. തൃശൂരിലും ഇന്ന് ആയിരത്തിലധികം കേസുകൾ സ്ഥിരീകരിച്ചു. 1020 കേസുകളാണ് തൃശൂരിൽ സ്ഥിരീകരിച്ചത്.

മലപ്പുറം 1375, തൃശൂര്‍ 1020, തിരുവനന്തപുരം 890, എറണാകുളം 874, കോഴിക്കോട് 751, ആലപ്പുഴ 716, കൊല്ലം 671, പാലക്കാട് 531, കണ്ണൂര്‍ 497, കോട്ടയം 426, പത്തനംതിട്ട 285, കാസര്‍ഗോഡ് 189, വയനാട് 146, ഇടുക്കി 140 എന്നിങ്ങനേയാണ് ജില്ല തിരിച്ചുള്ള കൊവിഡ് കണക്കുകൾ. ഇന്ന് സംസ്ഥാനത്ത് 8511 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 26 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗം ബാധിച്ച് മരണപ്പെട്ടത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1281 ആയി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :