അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് മാര്‍ച്ച് 24മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്
- മാര്‍ച്ച് 24 മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് സമരം
- യൂണിഫോമിനെ എതിര്‍ക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവകാശമില്ലെന്ന് കോടതി, യൂണിഫോമിന് ഭരണഘടനപരമായ സാധുതയുണ്ട്
- ഹിജാബ് വിവാദത്തില്‍ ഇതുവരെ പരീക്ഷ ബഹിഷ്കരിച്ചത് 250തോളം വിദ്യാര്‍ത്ഥികള്‍
- ഹിജാബിനായി പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍: സുപ്രീംകോടതിയെ സമീപിക്കും
12 വയസിന് മുകളിലുള്ളവരുടെ കൊവിഡ് വാക്‌സിനേഷന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി
12 മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷന് സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഏറ്റവും മികച്ച രീതിയില്‍ വാക്‌സിനേഷന്‍ നടത്തിയ സംസ്ഥാനമാണ് കേരളം. 18 വയസിന് മുകളിലുള്ളവരുടെ ആദ്യ ഡോസ് വാക്‌സിനേഷന്‍ 100 ശതമാനവും രണ്ടാം ഡോസ് വാക്‌സിനേഷന്‍ 87 ശതമാനവുമായി. 15 മുതല്‍ 17 വയസു വരെയുള്ള കുട്ടികളുടെ ആദ്യ ഡോസ് വാക്‌സിനേഷന്‍ 78 ശതമാനവും രണ്ടാം ഡോസ് വാക്‌സിനേഷന്‍ 44 ശതമാനവുമായി. കരുതല്‍ ഡോസ് വാക്‌സിനേഷന്‍ 48 ശതമാനമാണ്. കേന്ദ്ര മാര്‍ഗനിര്‍ദേശം ലഭ്യമായാലുടന്‍ അതനുസരിച്ച് കുട്ടികളുടെ വാക്‌സിനേഷന് പദ്ധതി ആവിഷ്‌ക്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.