സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 15 മാര്‍ച്ച് 2022 (12:28 IST)
ഹിജാബ് വിവാദത്തില്‍ ഇതുവരെ പരീക്ഷ ബഹിഷ്‌കരിച്ചത് 250തോളം വിദ്യാര്‍ത്ഥികള്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒരുകാരണവശാലും മതപരമായ വസ്ത്രങ്ങള്‍ അനുവദിക്കില്ലെന്ന സര്‍ക്കാര്‍ നിലപാടാണ് ഇതിന് കാരണമായത്. ഉടുപ്പിയിലെ സര്‍ക്കാര്‍ കോളേജില്‍ തുടങ്ങിയ എതിര്‍പ്പ് രാജ്യവ്യാപകമായി പടരുകയായിരുന്നു. എന്നാല്‍ ഇന്ന് ഹൈക്കോടതി വിധി സര്‍ക്കാരിന് ആശ്വാസമായിരിക്കുകയാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂണിഫോം ന്യായമായ ചട്ടമാണെന്നും ഇതിനെ എതിര്‍ക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവകാശം ഇല്ലെന്നും കോടതി പറഞ്ഞു.