യൂണിഫോമിനെ എതിര്‍ക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവകാശമില്ലെന്ന് കോടതി, യൂണിഫോമിന് ഭരണഘടനപരമായ സാധുതയുണ്ട്

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 15 മാര്‍ച്ച് 2022 (12:55 IST)
യൂണിഫോമിനെ എതിര്‍ക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവകാശമില്ലെന്നും യൂണിഫോമിന് ഭരണഘടനപരമായ സാധുതയുണ്ടെന്നും കര്‍ണാടക ഹൈക്കോടതി പറഞ്ഞു. അതിനാല്‍ കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കാനുള്ള കാരണം കാണുന്നില്ലെന്നും കോടതി വ്യക്തമാക്കി.

അതേസമയം ഹിജാബിനായി പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍. ഇതിനായി സുപ്രീംകോടതിയെ സമീപിക്കും. ഹിജാബ് മൗലികാവകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി നല്‍കിയിരുന്നത്. വിവിധ സംഘടനകളും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. അതേസമയം ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമല്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :