സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 15 മാര്‍ച്ച് 2022 (12:13 IST)
ഹിജാബിനായി പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍. ഇതിനായി സുപ്രീംകോടതിയെ സമീപിക്കും. ഹിജാബ് ഇസ്ലാം മത വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമല്ലെന്നാണ് ഹിജാബ് നിരോധനത്തെ അനുകൂലിച്ച് കോടതി വിധി പുറപ്പെടുവിച്ചത്. ഹിജാബ് മൗലികാവകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി നല്‍കിയിരുന്നത്.
വിവിധ സംഘടനകളും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. അതേസമയം ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമല്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.