അനുബന്ധ വാര്‍ത്തകള്‍
- മുലയൂട്ടുന്ന അമ്മമാർക്ക് വാക്സിൻ എടുക്കാം: നിർദേശങ്ങൾ സർക്കാർ അംഗീകരിച്ചു
- യുപി മന്ത്രി വിജയ് കശ്യപ് കൊവിഡ് ബാധിച്ച് മരിച്ചു, സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുന്ന മൂന്നാമത്തെ മന്ത്രി
- കൊവിഡ് പ്രതിസന്ധി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം സംഭാവന ചെയ്ത് നിധി അഗര്‍വാള്‍
- സത്യപ്രതിജ്ഞ ചടങ്ങ്: സർക്കാരിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി
- ബ്ലാക്ക് ഫംഗസ്: കൊവിഡ് മുക്തരും പ്രമേഹരോഗികളും ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയുന്നു, മരണനിരക്ക് ഏറ്റവും ഉയർന്ന നിരക്കിൽ
കേരളത്തില്‍ ഇന്ന് 32,762 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4282, മലപ്പുറം 4212, തിരുവനന്തപുരം 3600, കൊല്ലം 3029, തൃശൂര്‍ 2888, പാലക്കാട് 2709, കോഴിക്കോട് 2668, ആലപ്പുഴ 2034, കോട്ടയം 1988, കണ്ണൂര്‍ 1789, ഇടുക്കി 1281, പത്തനംതിട്ട 1108, കാസര്‍ഗോഡ് 677,വയനാട് 497 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,40,545 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.31 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 112 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന മരണനിരക്കാണിത്. ആകെ മരണം 6724 ആയി.
104 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 48,413 പേര് രോഗമുക്തി നേടി.3,31,860 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.