ബ്ലാക്ക് ഫംഗസ്: കൊവിഡ് മുക്തരും പ്രമേഹരോഗികളും ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്

ശ്രീനു എസ്| Last Modified ബുധന്‍, 19 മെയ് 2021 (13:21 IST)
രോഗപ്രതിരോധശേഷി കുറഞ്ഞവര്‍, മറ്റ് അസുഖങ്ങള്‍ക്ക് ചികിത്സയില്‍ കഴിയുന്നവര്‍, കോവിഡ് മുക്തരായവര്‍ എന്നിവരെല്ലാം അതീവ ജാഗ്രത പാലിക്കണം. നിര്‍മാണങ്ങള്‍ നടക്കുന്ന സൈറ്റില്‍ പോകുമ്പോള്‍ മാസ്‌ക് ധരിക്കണം. പൊടിപടലങ്ങള്‍ കൂടുതല്‍ ഉള്ള സ്ഥലങ്ങളില്‍ പോകുമ്പോള്‍ ശ്രദ്ധ വേണം. ഷൂസും നീളം കൂടിയ ട്രൗസറും ധരിക്കണം. ഫുള്‍ കൈ ഷര്‍ട്ട് ധരിക്കണം. പൂന്തോട്ടത്തില്‍ പണിയെടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധ വേണം. കുളിക്കുമ്പോള്‍ ശരീരം നന്നായി തേച്ചുരച്ച് കുളിക്കാന്‍ ശ്രദ്ധിക്കണം.

വായുവില്‍ നിന്നാണ് ഈ ഫംഗസ് ബാധ മനുഷ്യരിലേക്ക് എത്തുന്നത്. കോവിഡ് ഭേദമായവരിലും ആശുപത്രിയില്‍ മറ്റ് രോഗങ്ങള്‍ക്ക് ചികിത്സ തേടിയവരിലുമാണ് ഫംഗസ് ബാധ കാണുന്നത്. ഇങ്ങനെയുള്ളവരില്‍ അടിയന്തര ശസ്ത്രക്രിയ നടത്തേണ്ടിവരുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :