മുലയൂട്ടുന്ന അമ്മമാർക്ക് വാക്‌സിൻ എടുക്കാം: നിർദേശങ്ങൾ സർക്കാർ അംഗീകരിച്ചു

അഭിറാം മനോഹർ| Last Modified ബുധന്‍, 19 മെയ് 2021 (17:18 IST)
മുലയൂട്ടുന്ന അമ്മമാർക്ക് കൊവിഡ് വാക്‌സിൻ നൽകാമെന്ന ദേശീയ സാങ്കേതിക സമിതി ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. കൊവിഡിൽ നിന്നും മോചിതനായ ശേഷം മൂന്ന് മാസം കഴിഞ്ഞ് വാക്‌സിനെടുത്താല്‍ മതിയെന്ന നിര്‍ദേശവും കേന്ദ്രം അംഗീകരിച്ചിട്ടുണ്ട്.

ഒന്നാം ഡോസെടുത്ത് കൊവിഡ് ഭേദമായതിന് ശേഷം 3 മാസം വരെ രണ്ടാമത്തെ ഡോസ് വൈകിപ്പിക്കണമെന്ന ശുപാർശയും കേന്ദ്രം അംഗീകരിച്ചു.കോവിഡ് വാക്‌സിനേഷന് മുമ്പായി ആന്റിജന്‍ ടെസ്റ്റ് നടത്തേണ്ടതില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ഗര്‍ഭിണികള്‍ക്കും വാക്‌സിനെടുക്കാമെന്ന സമിതിയുടെ നിർദേശത്തിൽ കേന്ദ്രസർക്കാർ തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യത്തില്‍ കൂടിയാലോചനകള്‍ നടത്തിയ വരികയാണെന്നും ആരോഗ്യ മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. കൊവിഡ് നെഗറ്റീവായതിനോ വാക്‌സിന്‍ സ്വീകരിച്ചതിനോ 14 ദിവസത്തിന് ശേഷം രക്തദാനം നടത്താമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :