1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Covid updates

സംസ്ഥാനത്ത് 26,011 പേർക്ക് കൂടി കൊവിഡ്, 45 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.01

കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 26,011 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 3919, എറണാകുളം 3291, മലപ്പുറം 3278, തൃശൂര്‍ 2621, തിരുവനന്തപുരം 2450, ആലപ്പുഴ 1994, പാലക്കാട് 1729, കോട്ടയം 1650, കണ്ണൂര്‍ 1469, കൊല്ലം 1311, കാസര്‍ഗോഡ് 1139, പത്തനംതിട്ട 428, ഇടുക്കി 407, വയനാട് 325 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
 
കഴിഞ്ഞ 24 മണിക്കൂറിനിടെ 96,296 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.01 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 45 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5450 ആയി. 80 ആരോഗ്യപ്രവർത്തകർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
Kerala Lottery KARUNYA LOTTERY RESULT ഒന്നാം സമ്മാനം പട്ടാമ്പിയിലേക്ക്, നെയ്യാറ്റിന്‍കരയിലും മലപ്പുറത്തും ഭാഗ്യശാലികള്‍, ആ ഭാഗ്യശാലി നിങ്ങളാണോ ?