പെൻഷനും വാങ്ങി ഒരു മൂലയിൽ ഇരുന്നാൽ പോരെ, കുലംകുത്തി: നേമത്തെ തോൽവിയിൽ രാജഗോപാലിനെതിരെ ബിജെപി അനുകൂലികളുടെ സൈബർ ആക്രമണം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 3 മെയ് 2021 (14:17 IST)
കേരളത്തിൽ ബിജെപിയുടെ ഒരേയൊരു അക്കൗണ്ടും പൂട്ടിയതോടെ നേമത്തെ ബിജെപി മുൻ എംഎൽഎയായ ഒ രാജഗോപാലിനെതിരെ ബിജെപി അനുകൂലികളുടെ സൈബർ ആക്രമണം. കുമ്മനം നേമത്ത് തോൽക്കുന്നതിന് കാരണമായത് നടത്തിയ പ്രസ്‌താവനകൾ കാരണമായിരുന്നുവെന്നാണ് ബിജെപി അനുകൂലികളുടെ വിമര്‍ശനം.

കേരള തിരെഞ്ഞെടുപ്പിൽ ജനവിധി മാനിക്കുന്നുവെന്നും തോൽവിയെ സംബന്ധിച്ച് പാർട്ടി നേതൃത്വം ഒരുമിച്ചിരുന്ന് ചർച്ച ചെയ്ത് കുറവുകൾ പരിഹരിച്ച് കരുത്തോടെ മുന്നോട്ടുപോകുമെന്നുമായിരുന്നു ഒ രാജഗോപാലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ഇതിനെതിരെയാണ് ബിജെപി അനുകൂലികള്‍ ആക്രമണം അഴിച്ചുവിട്ടത്. ഭീഷണിയും അസഭ്യ വര്‍ഷവുമെല്ലാം ഇതിലുണ്ട്.

കേരളരാഷ്‌‌ട്രീയത്തിലെ കുലംകുത്തിയാണ് രാജഗോപാലെന്നും. നേമത്ത് മാത്രം അല്ല കേരളത്തിൽ ബിജെപിയുടെ പരാജയത്തിന്റെ പ്രധാന കാരണക്കാരിൽ ഒരാൾ രാജഗോപാലാണെന്നും പ്രതികരണങ്ങളിൽ പറയുന്നു. തനിക്ക് ശേഷം പ്രളയം എന്ന് ചിന്തിക്കുന്ന കടൽകിഴവാ നിർത്തി വീട്ടിൽ ഇരിക്ക്. ഒന്നും വേണ്ടേ കിട്ടുന്ന പെൻഷനും വാങ്ങി ഒരു മൂലയിൽ ഇരുന്ന് തന്നാൽ മാത്രം മതി എന്നിങ്ങനെ എല്ലാ മര്യാദകളും ലംഘിക്കുന്ന കമന്റുകളും പോസ്റ്റിന് താഴെയുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :