അനുബന്ധ വാര്‍ത്തകള്‍
- താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന നടപടി സര്‍ക്കാര്‍ നിര്‍ത്തിവച്ചു
- ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ കോഴ്സുകള്‍
- അഞ്ച് മെഡിക്കല്‍ കോളേജുകളിലെ 186.37 കോടി രൂപയുടെ പദ്ധതികള്‍ ആരോഗ്യമന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു
- രാജ്യത്ത് കൊവിഡ് വാക്സിന് സ്വീകരിച്ചവരുടെ എണ്ണം 90 ലക്ഷത്തിലേക്കടുക്കുന്നു
- രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 11,610 പേര്‍ക്ക്; മരണം 100
സംസ്ഥാനത്ത് ഇന്ന് 4892 പേർക്ക് കൊവിഡ്, പരിശോധിച്ചത് 69,953 സാമ്പിളുകൾ
സംസ്ഥാനത്ത് ഇന്ന് 4892 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,953 സാമ്പിളുകളാണ് പരിശോധിച്ചത്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.64.
16 മരണമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ ആകെ മരണം 4032 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 4497 പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. 281 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 24 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
അടുത്ത ലേഖനം