1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. India covid update news

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 90 ലക്ഷത്തിലേക്കടുക്കുന്നു

India
രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 90 ലക്ഷത്തിലേക്കടുക്കുന്നു. ഇതുവരെ 89,99,230 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. അതേസമയം രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 11,610 പേര്‍ക്കാണ്. കൂടാതെ കൊവിഡ് മൂലം 100പേരുടെ മരണവും സ്ഥിരീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,09,37,320 ആയി ഉയര്‍ന്നിട്ടുണ്ട്.
 
രോഗം മൂലം ഇതുവരെ 1,55,913 പേര്‍ മരണപ്പെട്ടിട്ടുണ്ട്. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1,36,549 ആണ്. അതേസമയം കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ 90ലക്ഷത്തിലേക്ക് അടുക്കുകയാണ്.
അടുത്ത ലേഖനം
അഞ്ച് മെഡിക്കല്‍ കോളേജുകളിലെ 186.37 കോടി രൂപയുടെ പദ്ധതികള്‍ ആരോഗ്യമന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു