താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന നടപടി സര്‍ക്കാര്‍ നിര്‍ത്തിവച്ചു

ശ്രീനു എസ്| Last Modified ബുധന്‍, 17 ഫെബ്രുവരി 2021 (17:28 IST)
താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന നടപടി സര്‍ക്കാര്‍ നിര്‍ത്തിവച്ചു. ഇന്നു നടന്ന മൂന്നു മണിക്കൂര്‍ നീണ്ട മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. ഇതുവരെ സ്ഥിരപ്പെടുത്തല്‍ നടക്കാത്ത വകുപ്പുകളിലാകും പുതിയ തീരുമാനം ബാധകമാകുന്നത്. പ്രതിപക്ഷം തെറ്റിദ്ധാരണ പടര്‍ത്തുകയാണെന്നും മന്ത്രി സഭായോഗം കണ്ടെത്തി.

താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനെതിരെ സംസ്ഥാനത്താനത്തുടനീളം പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് ഇതില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോകുന്നത്. അതേസമയം കഴിഞ്ഞ ദിവസം വരെ സ്ഥിരപ്പെടുത്തിയവരുടെ നിയമനം റദ്ദാക്കില്ലെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ ഇരുന്നൂറിലധികം താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :