അനുബന്ധ വാര്‍ത്തകള്‍
- സംശയം: എട്ടുവയസുകാരന്റെ മുന്നിലിട്ട് 67 കാരിയായ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയയാള്‍ക്ക് ജീവപര്യന്തം
- മയക്കുമരുന്ന് കേസ്: കേരളീയർക്ക് അപമാനം കൊണ്ട് തല താഴ്ത്തേണ്ട സ്ഥിതിയെന്ന് രമേശ് ചെന്നിത്തല
- ഡൽഹി കൊവിഡിന്റെ മൂന്നാം ഘട്ടത്തിലായിരിക്കാൻ സാധ്യതയെന്ന് ആരോഗ്യമന്ത്രി
- ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി കേശുഭായ് പട്ടേല്‍ അന്തരിച്ചു
- രാജ്യത്ത് 24മണിക്കൂറിനിടെ 49881 പേര്‍ക്ക് കൊവിഡ്; മരണം 517
സംസ്ഥാനത്ത് ഇന്ന് 7020 പേർക്ക് കൊവിഡ്, 8424 പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് 7020 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് അവലോകന യോഗത്തിന് ശേഷം പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 6037 പേർക്ക് സമ്പർക്കം വഴിയാണ് രോഗം. 734 രോഗികളുടെ ഉറവിടം വ്യക്തമല്ല.
കഴിഞ്ഞ 24 മണിക്കൂറിനിടെ 26 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവിൽ സംസ്ഥാനത്ത് 91,784 പേരാണ് ചികിത്സയിലുള്ളത്.ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരില്‍ 81 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 54339 സാമ്പിളുകളാണ് പരിശോധിച്ചത്.