1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India covid update

രാജ്യത്ത് 24മണിക്കൂറിനിടെ 49881 പേര്‍ക്ക് കൊവിഡ്; മരണം 517

India
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 49,881 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 517 പേര്‍ക്കാണ് രോഗം മൂലം ജീവന്‍ നഷ്ടപ്പെട്ടത്. നിലവില്‍ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 80,40,203 ആയി ഉയര്‍ന്നു. കൂടാതെ ഇതുവരെ 1,20,527 പേര്‍ രോഗംമൂലം മരണപ്പെടുകയും ചെയ്തു.
 
രാജ്യത്ത് കൊവിഡ് മുക്തിനിരക്ക് 90.99 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ആകെ രോഗമുക്തരുടെ എണ്ണം 73,15,989 ആയി.  നിലവില്‍ 6,03,687 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് എണ്ണത്തില്‍ 7116 രോഗികളുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. 
അടുത്ത ലേഖനം
മുഹമ്മദ് നബിയുടെ സന്ദേശത്തിന് പ്രസക്തിയുള്ള കാലമാണിത്: മുഖ്യമന്ത്രി