1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. K Muraleedharan Minister

കോൺഗ്രസിനു 13 മന്ത്രിമാർ; സണ്ണി ജോസഫും മുരളീധരനും ഉറപ്പിച്ചു, ചെന്നിത്തല ഉറപ്പില്ല

13 മന്ത്രിമാരാണ് കോൺഗ്രസിനുണ്ടാകുക

K Muraleedharan, Vattiyoorkkavu, K Muraleedharan likely to contest in Election, Congress, കോണ്‍ഗ്രസ്, കെ മുരളീധരന്‍, വട്ടിയൂര്‍ക്കാവ്‌
യുഡിഎഫ് മന്ത്രിസഭയിൽ നിന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മാറിനിന്നേക്കും. മുഖ്യമന്ത്രിയാക്കാത്തതിലുള്ള അതൃപ്തി തുടരുകയാണ് ചെന്നിത്തല. അതേസമയം തന്റെ പക്ഷത്തുള്ള എംഎൽഎമാരിൽ രണ്ട് പേർക്കെങ്കിലും സുപ്രധാന വകുപ്പുകൾ നൽകണമെന്ന് ചെന്നിത്തല ആവശ്യപ്പെടും. 
 
13 മന്ത്രിമാരാണ് കോൺഗ്രസിനുണ്ടാകുക. ആകെ 21 മന്ത്രിമാർ. കെ.മുരളീധരൻ, സണ്ണി ജോസഫ് എന്നിവർ മന്ത്രിസ്ഥാനം ഉറപ്പിച്ച മുതിർന്ന നേതാക്കളാണ്. സണ്ണി ജോസഫ് മന്ത്രിയാകുമ്പോൾ പുതിയ കെപിസിസി അധ്യക്ഷനെ കണ്ടെത്തേണ്ടിവരും. കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി രമേശ് ചെന്നിത്തല സമ്മർദ്ദം ചെലുത്തും. തന്റെ പക്ഷക്കാരനായ ജോസഫ് വാഴയ്ക്കനു അധ്യക്ഷസ്ഥാനം നൽകണമെന്നാണ് ചെന്നിത്തലയുടെ ആവശ്യം. 
 
രമേശ് ചെന്നിത്തല കാബിനറ്റിലേക്കു എത്തിയില്ലെങ്കിൽ കെ.മുരളീധരൻ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്‌തേക്കും. മുസ്ലിം ലീഗിനു അഞ്ച് മന്ത്രിസ്ഥാനം ലഭിക്കാനും സാധ്യത.