രേണുക വേണു|
Last Updated:
വെള്ളി, 3 ഫെബ്രുവരി 2023 (11:01 IST)
Kerala Budget 2023 Live Updates: കേന്ദ്ര നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് സംസ്ഥാന ബജറ്റ്. രാവിലെ ഒന്‍പതിനാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിയമസഭയില്‍ ബജറ്റ് അവതരണം ആരംഭിച്ചത്. കേന്ദ്ര പദ്ധതികളില്‍ കേരളം തുടര്‍ച്ചയായി അവഗണിക്കപ്പെടുന്നു എന്ന് ധനമന്ത്രി ബജറ്റില്‍ പറഞ്ഞു. കേന്ദ്ര സാമ്പത്തിക നയങ്ങളെ ബജറ്റില്‍ രൂക്ഷമായി വിമര്‍ശിച്ചു. എന്നാല്‍ കേന്ദ്രം ധനകാര്യ ഇടം വെട്ടിച്ചുരുക്കുന്നത് മറ്റ് സംസ്ഥാനങ്ങളുടെ പിന്തുണയോടെ ശക്തമായി എതിര്‍ക്കുമെന്ന് ധനമന്ത്രി പറഞ്ഞു. കേന്ദ്ര വെല്ലുവിളികളെ അതിജീവിച്ചും കേരള മോഡല്‍ മുന്നോട്ടുകൊണ്ടുപോകുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.
കോവിഡ്, ഓഖി വെല്ലുവിളികളെ അതിജീവിച്ച് കേരളം മുന്നോട്ടു പോകുകയാണ്. സംസ്ഥാനം വളര്‍ച്ചയുടെ പാതയില്‍ തിരിച്ചെത്തി. വിപണിയില്‍ സജീവമായ ഇടപെടല്‍ തുടരും. വ്യാവസായിക മേഖലയില്‍ അടക്കം മികച്ച വളര്‍ച്ചാനിരക്കാണ് കേരളത്തിനുണ്ടായിരിക്കുന്നത്. സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദനം വര്‍ധിച്ചു.
Kerala Budget 2023-24 Live Updates: റബര്‍ സബ്‌സിഡിക്ക് 600 കോടി
ക്ഷേമ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 100 കോടി
വിലക്കയറ്റ ഭീഷണി നേരിടാന്‍ 2000 കോടി
തനതുവരുമാനം 85,000 കോടിയായി ഉയരും
കെ.എസ്.ആര്‍.ടി.സിക്ക് 3400 കോടി നല്‍കി
2023 മേയ് മാസം ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് പ്രവര്‍ത്തനം തുടങ്ങും
മെയ്ക്ക് ഇന്‍ കേരള പദ്ധതി വികസിപ്പിക്കും
കണ്ണൂര്‍ ഐടി പാര്‍ക്ക് ഈ വര്‍ഷം പ്രവര്‍ത്തനം തുടങ്ങും
നികുതി നികുതിയേര വരുമാനം കൂട്ടും
ശമ്പളം-പെന്‍ഷന്‍ എന്നിവയ്ക്ക് 71,393 കോടി നീക്കിവെച്ചു
പട്ടികജാതി കുടുംബങ്ങളുടെ വീട് നിര്‍മാണത്തിനു 180 കോടി
ഹെല്‍ത്ത് ഹബ്ബായി കേരളത്തെ മാറ്റും, ഇതിനായി 30 കോടി
പേ വിഷബാധയ്ക്കതിരെ കേരള വാക്‌സിന്‍, ഇതിനായി അഞ്ച് കോടി
സര്‍ക്കാര്‍ തിയറ്ററുകള്‍ നവീകരിക്കാന്‍ 17 കോടി
ആരോഗ്യമേഖലയ്ക്ക് 2828 കോടി
കാരുണ്യപദ്ധതിക്കായി 574.5 കോടി
കൊച്ചി ബിനാലെയ്ക്ക് രണ്ട് കോടി
സ്‌കൂള്‍ കുട്ടികളുടെ യൂണിഫോമിന് 140 കോടി, ഉച്ചഭക്ഷണത്തിനു 344 കോടി
ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് 816 കോടി
എല്ലാ ജില്ലകളിലും ഇലക്ട്രിക് ചാര്‍ജ്ജിങ് സ്റ്റേഷനുകള്‍
രാജ്യാന്തര വ്യാപാരമേള കേരളത്തില്‍ ആരംഭിക്കും, സ്ഥിരം വേദി തിരുവനന്തപുരം