Kerala Budget 2023: സംസ്ഥാന ബജറ്റ് ഉടന്‍, ജനക്ഷേമ പദ്ധതികള്‍ക്ക് മുന്‍തൂക്കം

രേണുക വേണു| Last Modified വെള്ളി, 3 ഫെബ്രുവരി 2023 (08:10 IST)

Kerala Budget 2023: സംസ്ഥാന ബജറ്റ് അവതരണം ഉടന്‍. രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാമത്തെ സമ്പൂര്‍ണ ബജറ്റാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ഇന്ന് അവതരിപ്പിക്കുന്നത്. രാവിലെ ഒന്‍പതിന് ബജറ്റ് അവതരണം ആരംഭിക്കും. സംസ്ഥാനത്തിന്റെ സമഗ്രമായ വികസനവും ക്ഷേമവും ലക്ഷ്യമിടുന്ന പ്രവര്‍ത്തന പദ്ധതിയാകും ബജറ്റിലൂടെ മുന്നോട്ടുവയ്ക്കുകയെന്ന് ധനമന്ത്രി പറഞ്ഞു. പേപ്പര്‍രഹിത ബജറ്റായിരിക്കും നിയമസഭയില്‍ അവതരിപ്പിക്കുക.

ബജറ്റ് അവതരണത്തിന്റെ തത്സമയ റിപ്പോര്‍ട്ട് വെബ് ദുനിയ മലയാളത്തിലൂടെ അറിയാം...




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :