കെഎസ്ആര്‍ടിസിക്ക് ബജറ്റ് ജീവശ്വാസം നല്‍കും; പ്രതിസന്ധിമറികടക്കാന്‍ ഇത്തവണയും നികുതി വര്‍ധനവുണ്ടാകും

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 3 ഫെബ്രുവരി 2023 (08:50 IST)
കെഎസ്ആര്‍ടിസിക്ക് ബജറ്റ് ജീവാശ്വാസം നല്‍കിയേക്കും. കൂടാതെ ബജറ്റില്‍ നികുതി വര്‍ധനവും ഉണ്ടാവും. ജീവനക്കാര്‍ക്ക് ശമ്പളം പോലും നല്‍കാന്‍ സാധിക്കാതെ കെഎസ്ആര്‍ടിസിയുടെ ഉന്നമനത്തിന് ഉതകുന്ന നടപടികള്‍ ബജറ്റില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാമ്പത്തിക പ്രതിസന്ധികള്‍ മറികടക്കാന്‍ തവണയും സംസ്ഥാന ബജറ്റില്‍ നികുതി വര്‍ദ്ധനവ് ഉണ്ടാകും. സംസ്ഥാനത്ത് ബജറ്റിന് മുന്നോടിയായി പുറത്തുവിട്ട സാമ്പത്തിക അവലോകനം റിപ്പോര്‍ട്ട് ഇന്നലെ ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചിരുന്നു.

സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച 12.1% ആണ്. ഇത്തവണ ബജറ്റ് അവതരണത്തിനു ശേഷം മുഴുവന്‍ ബജറ്റ് രേഖകളും കേരള ബഡ്ജറ്റ് എന്ന ആപ്പിലും ലഭ്യമാകും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :