നഷ്ടത്തില്‍ നിന്ന് രക്ഷനേടാന്‍ കെഎസ്ആര്‍ടിസി ഇന്ധനം നിറയ്ക്കുന്നത് കര്‍ണാടകയില്‍ നിന്ന്; ലക്ഷങ്ങള്‍ ലാഭം

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 2 ഫെബ്രുവരി 2023 (19:49 IST)
നഷ്ടത്തില്‍ നിന്ന് രക്ഷനേടാന്‍ കെഎസ്ആര്‍ടിസി കര്‍ണാടകയില്‍ നിന്ന് ഇന്ധനം നിറയ്ക്കുന്നത് ആരംഭിച്ചു. കാസര്‍കോട് മംഗളൂരു സര്‍വീസുകള്‍ നടത്താന്‍ ഒരുദിവസം 2860 ലിറ്റര്‍ ഡീസലാണ് വേണ്ടത്. ഇന്ധനച്ചെലവില്‍ ശരാശരി 24,000 രൂപയിലേറെ ഓരോദിവസവും ലാഭിക്കാന്‍ കഴിയും. നിലവില്‍ 8 രൂപയിലേറെ വ്യത്യാസമാണ് ഡീസലിന്റെ വിലയില്‍ കേരളവും കര്‍ണാടകയുമായുള്ളത്.

മംഗളൂരു, കൊല്ലൂര്‍, സുള്ള്യ മേഖലകളിലേക്ക് സര്‍വീസ് നടത്തുന്ന ദീര്‍ഘദൂരബസുകളും ഇത്തരത്തില്‍ കര്‍ണാടകയില്‍ നിന്ന് ഇന്ധനം നിറച്ചാല്‍ ഒരു ദിവസം 50,000 രൂപയോളം ലാഭിക്കാനാകും.
26 ബസുകള്‍ക്കാള്‍ക്കാണ് ഇന്നലെ മുതല്‍ മംഗളൂരുവിലെ പമ്പില്‍ നിന്ന് ഇന്ധനം നിറച്ച് തുടങ്ങിയത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :