കുടുംബവഴക്കിനെ തുടർന്ന് വീട്ടമ്മ തൂങ്ങിമരിച്ചു

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 2 ഫെബ്രുവരി 2023 (19:16 IST)
: കുടുംബ വഴക്കിനെ തുടർന്ന് മർദ്ദനമേറ്റ വീട്ടമ്മയെ വീടിനടുത്തുള്ള റബ്ബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോട്ടപ്പുറം കൃഷ്ണകൃപയിൽ പരേതനായ വേലായുധന്റെ ഭാര്യ ഷീലയെയാണ് (51) മരിച്ച നിലയിൽ കണ്ടെത്തിയത്.

കുടുംബ വഴക്കിനിടെ ഇവർക്ക് ബന്ധുവിന്റെ മർദ്ദനമേറ്റിരുന്നു. തൂങ്ങിനില്ക്കുന്ന മൃതദേഹത്തിന്റെ കാലുകൾ നിലത്തു മുട്ടിയ നിലയിലാണ് കണ്ടത്. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. നിരവധി ബന്ധുക്കളുടെ മുന്നിൽ വച്ചായിരുന്നു ബന്ധു ഇവരെ മർദ്ദിച്ചത്.

മർദ്ദനമേറ്റ ഇവർ വീടിനു പുറത്തേക്ക് പോവുകയും പിന്നീട് ഇവരെ കാണാതാവുകയും ചെയ്തിരുന്നു. മരണം ആത്മഹത്യ ആകാം എന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :