കേരളത്തിൽ തീയറ്ററുകൾ തുറക്കും: എന്നാൽ സെക്കൻഡ് ഷോ ഉണ്ടാകില്ല

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 11 ജനുവരി 2021 (11:48 IST)
തിരുവനന്തപുരം: കേരളത്തിൽ തുറക്കാൻ തീരുമാനം. വിവിധ സിനിമ സംഘടനകൾ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയിലാണ് ത്തീയറ്ററുകൾ തുറക്കുന്നതിൽ തീരുമാനമായത്. അടഞ്ഞുകിടന്ന സമയത്തെ സാമ്പത്തിക നഷ്ടത്തിൽ തീരുമാനമുണ്ടാക്കാം എന്ന് മഖ്യമന്ത്രി ഉറപ്പുനൽകിയതായി സംഘടന പ്രതിനിധികൾ പറഞ്ഞു. എന്നാൽ സെക്കൻഡ് ഷോ അനുവദിയ്ക്കില്ലെന്ന് സംഘടന പ്രതിനിധികളോട് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

ഫിലിം ചേംബര്‍, ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍, ഫിയോക് എന്നീ സംഘടനകളുടെ പ്രതിനിധികളാണ് മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തിയത്. തീയറ്ററുകൾ എന്നു തുറക്കണം എന്ന കാര്യത്തിൽ സംഘടനകൾ കൊച്ചിയിൽ യോഗം ചേർന്ന് ത്തീരുമാനിയ്ക്കാനും ധാരണയായി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :