കുറച്ചൊക്കെ മയത്തിൽ തള്ളിക്കൂടെ: മുഖ്യമന്ത്രിയുടെ മറുപടിയ്ക്കെതിരെ പ്രതിപക്ഷ നേതാവ്

വെബ്ദുനിയ ലേഖകൻ| Last Modified വ്യാഴം, 14 ജനുവരി 2021 (12:54 IST)
തിരുവനന്തപുരം: അടിയന്തര പ്രമേയ നോട്ടീസിനുള്ള മുഖ്യമന്ത്രിയുടെ മറുപടിയ്ക്കെതിരെ സഭയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താൻ വലിയ സംഭവമാണെന്ന് മുഖ്യമന്ത്രി തന്നെ പറയേണ്ടിയിരുന്നില്ല മറ്റാരെകൊണ്ടെങ്കിലും പറയിച്ചാൽ മതിയായിരുന്നു എന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരിഹാസം. പി ടി തോമസിനുള്ള മറുപടിയ്ക്കിടെ 'ഞാനൊരു പ്രത്യേക ജനുസാണ്' എന്ന മുഖ്യമന്ത്രി പറഞ്ഞാതാണ് പ്രതിപക്ഷ നേതാവിന്റെ പരിഹാസത്തിന് കാരണം. ഇങ്ങനെ തള്ളേണ്ട കാര്യമുണ്ടായിരുന്നില്ല, കുറച്ചൊക്കെ മയത്തിൽ തള്ളാമായിരുന്നു എന്നും പരിഹസിച്ചു. വിഎസിനെ ഒതുക്കി ഈ സ്ഥാനത്തെത്തിയ പിണറായിയ്ക്ക് കോൺഗ്രസിലെ ഗ്രൂപ്പ് കളിയക്കുറിച്ച് പറയാൻ എന്ത് അവകാശം എന്നും ചെന്നിത്തല ചോദിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :