കൊവിഡ് സെസ് കേന്ദ്രത്തിന്റെ പരിഗണനയിൽ, വാക്‌സിൻ ചിലവ് നേരിടാനാണെന്ന് വിശദീകരണം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 11 ജനുവരി 2021 (16:23 IST)
കേന്ദ്ര ബജറ്റിൽ കൊവിഡ് സെസ് ഏർപ്പെടുത്താൻ ആലോചിക്കുന്നതായി റിപ്പോർട്ട്. കൊവിഡ് വാക്‌സിൻ വിതരണമടക്കമുള്ള അധിക ചിലവുകൾ നേരിടാനാണ് സെസ് ഏർപ്പെടുത്തുന്നത്. ഫെബ്രുവരി ഒന്നിന് പ്രഖ്യാപിക്കുന്ന ബജറ്റിൽ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് കരുതുന്നത്.

പല സംസ്ഥാനങ്ങളും വാക്‌സിൻ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ വാക്‌സിൻ വിതരണത്തിനായി വലിയ ചിലവാണ് രാജ്യത്തുണ്ടാകാൻ പോകുന്നത്. നേരത്തെ കൊവിഡ് സെസ് ഏർപ്പെടുത്താൻ കേന്ദ്രം നീക്കം നടത്തിയിരുന്നെങ്കിലും പ്രതിപക്ഷപാർട്ടികളുടെ എതിർപ്പിനെ തുടർന്ന് തീരുമാനം മാറ്റിവെക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :