1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala bevco news

സംസ്ഥാനത്ത് കൂടുതല്‍ മദ്യശാലകള്‍ തുറക്കും; 175 ഔട്‌ലെറ്റുകള്‍ തുറക്കാന്‍ ബെവ്‌കോ ശുപാര്‍ശ

Kerala
സംസ്ഥാനത്ത് കൂടുതല്‍ മദ്യശാലകള്‍ തുറക്കും. 175 പുതിയ ഔട്ട് ലെറ്റുകള്‍ തുറക്കണമെന്നാണ് ബെവ്‌കോ ശുപാര്‍ശ. ഐടി പാര്‍ക്കുകളില്‍ ബിയര്‍ - വൈന്‍ പാര്‍ലറുകള്‍ തുറക്കുന്നതിലും തീരുമാനം വരും. പഴങ്ങളില്‍ നിന്നും വൈന്‍ ഉണ്ടാക്കാനുള്ള യൂണിറ്റുകള്‍ തുറക്കുന്ന കാര്യത്തിലും മദ്യ നയത്തില്‍ പ്രഖ്യാപനമുണ്ടാകും.
 
മദ്യശാലകളിലെ തിരക്കൊഴിവാക്കാന്‍ കൂടുതല്‍ ഔട്ട്ലെറ്റുകള്‍ തുറക്കുമെന്ന് എക്‌സൈസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാലത്തിലാണ് 175 ഷോപ്പുകള്‍ പുതുതായി തുറക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുന്നത്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
കൊവിഡ്: കർണാടകയിൽ 10 വയസ്സിന് താഴെയുള്ള കുട്ടികളിൽ വൻ രോഗവ്യാപനം