6.7 കോടിയുടെ ഹെറോയിനുമായി ഉഗാണ്ട സ്വദേശി പിടിയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 24 ജനുവരി 2022 (13:10 IST)
6.7 കോടിയുടെ ഹെറോയിനുമായി ഉഗാണ്ട സ്വദേശി പിടിയില്‍. ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ വച്ചാണ് പ്രതി പിടിയിലായത്. ഒരുകിലോയോളം വരുന്ന മയക്കുമരുന്ന് ഗുളിക രൂപത്തില്‍ കടത്താനായിരുന്നു ശ്രമം. 53 ഗുളികകള്‍ ബാഗിനുള്ളിലും 38 ഗുളികകള്‍ വയറിനുള്ളിലും ഒളിപ്പിച്ച നിലയിലായിരുന്നു. ജനുവരി 16നാണ് പ്രതി ഡല്‍ഹി വിമാനത്താവളത്തിലെത്തിയത്. അടിവയറിന്റെ എക്‌സ്‌റേ പരിശോധനയിലാണ് ഗുളികകളുടെ സാനിധ്യം കണ്ടെത്തിയത്. പ്രതിയെ അറസ്റ്റുചെയ്തതായി കസ്റ്റംസ് അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :