1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Karnataka Covid News

കര്‍ണാടകയില്‍ പത്തുവയസിനുതാഴെ പ്രായമുള്ള കുട്ടികളിലെ കൊവിഡ് വ്യാപനം രൂക്ഷം

Karnataka
കര്‍ണാടകയില്‍ പത്തുവയസിനുതാഴെ പ്രായമുള്ള കുട്ടികളിലെ കൊവിഡ് വ്യാപനം രൂക്ഷം. ഈമാസം പത്തുവയസിനു താഴെയുള്ള 12,800 കുട്ടികള്‍ക്കാണ് രോഗം ബാധിച്ചത്. അതേസമയം മുന്നിലത്തെ മാസമായ ഡിസംബറില്‍ 376 കുട്ടികള്‍ക്കും നവംബറില്‍ 332 കുട്ടികള്‍ക്കുമാണ് കൊവിഡ് ബാധിച്ചിരുന്നത്. ശരാശരി 585 കുട്ടികള്‍ കൊവിഡ് പോസിറ്റീവ് ആകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം കുട്ടികളില്‍ കൊവിഡ് ഗുരുതരമാകുന്നില്ലെന്നും ആരോഗ്യവകുപ്പ് പറയുന്നു.
അടുത്ത ലേഖനം
ഹൂത്തികളെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് അറബ് ലീഗ്