അനുബന്ധ വാര്‍ത്തകള്‍
- മരുമകനെയും ക്ഷണിക്കണമെന്നാണോ?, കുടുംബത്തിലെ എല്ലാവരെയും വിളിക്കണമെന്ന് എവിടെയാണ് പറഞ്ഞിട്ടുള്ളത്: രാജീവ് ചന്ദ്രശേഖർ
- കെ സി കളത്തിലിറങ്ങിയാൽ ഷാഫിയടക്കമുള്ള മറ്റ് എംപി മാരും സീറ്റ് ആവശ്യപ്പെടും, കോൺഗ്രസിൽ പുതിയ പ്രതിസന്ധി
- Kerala Assembly Elections 2026: കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി 40 സ്ഥാനാർഥികളുടെ പട്ടിക ഇന്ന് തീരുമാനിക്കും
- യുദ്ധം അടുക്കളകളെയും ബാധിച്ചു തുടങ്ങി, സംസ്ഥാനത്ത് പാചകവാതക വിതരണം സ്തംഭനത്തിലേക്ക്, ഗാർഹിക സിലിണ്ടറിന് നിയന്ത്രണം
- മുതിർന്ന നേതാക്കൾ തയ്യാറല്ല, നേമത്ത് വൈഷ്ണ സുരേഷ് കോൺഗ്രസ് സ്ഥാനാർഥി?, ചർച്ചകൾ സജീവം
കേരളത്തിലെ വോട്ടെടുപ്പ് ഒറ്റഘട്ടമായി, തിരെഞ്ഞെടുപ്പ് പ്രഖ്യാപനം ചൊവ്വാഴ്ചയ്ക്കകം, ഏപ്രിലിൽ പോളിംഗ് സാധ്യത
140 നിയോജകമണ്ഡലങ്ങളിലേക്കുള്ള കേരളത്തിലെ തിരഞ്ഞെടുപ്പ് ഒറ്റഘട്ടത്തില്‍ നടത്താനാണ് ആലോചന.
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപനം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. കേരളം ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരെഞ്ഞെടുപ്പ് സംബന്ധിച്ച പ്രഖ്യാപനം മാര്‍ച്ച് 15ന് ശേഷമുണ്ടാകുമെന്നാണ് തിരെഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കിയത്. ബംഗാളില്‍ അന്തിമവോട്ടര്‍ പട്ടിക സംബന്ധിച്ച് പരാതി നല്‍കാനുള്ള സമയപരിധി 15നാണ് അവസാനിക്കുന്നത്. ഇതോടെ ചൊവ്വാഴ്ചയ്ക്കകം പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.
140 നിയോജകമണ്ഡലങ്ങളിലേക്കുള്ള കേരളത്തിലെ തിരഞ്ഞെടുപ്പ് ഒറ്റഘട്ടത്തില്‍ നടത്താനാണ് ആലോചന. 2021-ല്‍ ഏപ്രില്‍ 6-ന് പോളിംഗ് നടന്ന മാതൃകയില്‍, ഈ വര്‍ഷവും ഏപ്രില്‍ ആദ്യവാരം തിരഞ്ഞെടുപ്പ് നടക്കുമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നത്. അതേസമയം ഏപ്രില്‍ 20നും 30നും ഇടയില്‍ തിരെഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യമാണ് ഭൂരിപക്ഷം രാഷ്ട്രീയപാര്‍ട്ടികളും കമ്മീഷന് മുന്നില്‍ വെച്ചിട്ടുള്ളത്. കേരള നിയമസഭയുടെ ഇപ്പോഴത്തെ കാലാവധി 2026 മേയ് 23-നാണ് അവസാനിക്കുന്നത്. കേരളത്തിന് പുറമെ തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലും ഒറ്റഘട്ടമായി തിരെഞ്ഞെടുപ്പ് നടക്കും. പശ്ചിമ ബംഗാളില്‍ അഞ്ച് ഘട്ടമായാകും വോട്ടെടുപ്പ് പൂര്‍ത്തിയാക്കുക.