നിയമസഭാ തിരഞ്ഞെടുപ്പ്: അമിത് ഷാ ഇന്ന് കേരളത്തിലെത്തും

ശ്രീനു എസ്| Last Modified ചൊവ്വ, 23 മാര്‍ച്ച് 2021 (09:28 IST)
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിലെത്തും. ഇന്ന് രാത്രിയോടെയാണ് കൊച്ചിയിലെത്തുന്നത്. നാളെ പത്തരയ്ക്ക് സ്റ്റാച്യു ജംങ്ഷനില്‍ നിന്ന് പൂര്‍ണത്രയീശ ക്ഷേത്ര ജംങ്ഷനിലേക്കുള്ള റോഡ് ഷോയില്‍ പങ്കെടുക്കും. പീന്നീട് പൊന്‍കുന്നം ശ്രേയസ് പബ്ലിക് സ്‌കൂള്‍ മൈതാനത്തെ പൊതുസമ്മേളനത്തിലും പങ്കെടുക്കും.

വൈകുന്നേരം അഞ്ചുമണിമുതല്‍ കാഞ്ചിക്കോട് നിന്ന് സത്രപ്പടി വരെയുള്ള റോഡ് ഷോയിലും പങ്കെടുക്കും. അതേസമയം സീതാറാം യെച്ചൂരി ഇന്ന് നീലേശ്വരത്ത് എത്തും. രാഹുല്‍ ഗാന്ധി ഇന്ന് പ്രചരണം കോട്ടയത്താണ് നടത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :