അനുബന്ധ വാര്‍ത്തകള്‍
- എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിയ സംഭവം: ഹൈക്കോടതിയില്‍ ഇന്ന് വാദം
- തിരഞ്ഞെടുപ്പ് അടുത്തതും ബ്രെയ്ക്ക് എടുത്ത് ഇന്ധന വില, വോട്ടിങ് കഴിഞ്ഞതും വിലയുയരും
- അപരന്മാരുടെ കൂടി തിരെഞ്ഞെടുപ്പ്: കെ കെ രമക്കെതിരെ മൂന്ന് അപരന്മാർ
- സർക്കാർ 200 കോടി രൂപ പരസ്യം നൽകിയതിന്റെ നന്ദി മാധ്യമങ്ങൾ കാണിക്കുന്നു, അഭിപ്രായ സർവേകൾക്കെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല
- വനിതകളുടെ സ്ഥാനാർഥിത്വം, ലീഗിന് അനുവാദം നൽകി സമസ്ത
അഞ്ച് വർഷം കൂടുമ്പോൾ ഭരണം മാറി വരുമെന്ന് കരുതരുത്, ഇവിടെ മറ്റൊരു ശക്തി വളരുന്നുണ്ട്: സുധാകരൻ
യുഡിഎഫിന് ഇത് നിർണായകമായ തിരെഞ്ഞെടുപ്പാണെന്നും പരാജയപ്പെട്ടാൽ അത് ബിജെപിയെ ശതിപ്പെടുത്തുമെന്നും കെ സുധാകരൻ എംപി. ഇരിക്കൂറില്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുധാകരന്‍.
എല്ലാകാലവും ഞാനും നിങ്ങളും പറയും അഞ്ച് വർഷം യുഡിഎഫ് അഞ്ച് വര്‍ഷം എല്‍ഡിഎഫ് എന്ന്. ഇക്കുറി അങ്ങനെ ആണെന്ന് കരുതരുത്. കേരളത്തിന്റെ രാഷ്ട്രീയ സ്വഭാവം മാറികൊണ്ടിരിക്കുകയാണ്. ഇവിടെ മൂന്നാമതൊരു മുന്നണി ഉയർന്നുവരുന്നുണ്ട്. അവർ ശക്തരല്ല. എന്നാൽ അവര്‍ ശക്തരാകുന്ന നടപടിയിലേക്ക് യുഡിഎഫിന്റെ പരാജയം നയിക്കുമെന്ന ഓര്‍മ ഓരോരുത്തര്‍ക്കും വേണമെന്നും അധികാരത്തിലേക്ക് തിരിച്ചെത്തണമെന്നും സുധാകരൻ പറഞ്ഞു.