1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. BJp high court on nomination rejection

എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിയ സംഭവം: ഹൈക്കോടതിയില്‍ ഇന്ന് വാദം

BJp
എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിയ സംഭവത്തില്‍ ഹൈക്കോടതിയില്‍ ഇന്ന് വാദം തുടരും. തലശേരി, ഗുരുവായൂര്‍, ദേവികുളം എന്നിവിടങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ പത്രികകളാണ് തള്ളിയത്. ഫോം എ, ബി എന്നിവയിലെ തെറ്റുകള്‍ തിരുത്താനുള്ള അവസരം വരണാധികാരി നിഷേധിച്ചെന്നാണ് സ്ഥാനാര്‍ത്ഥികള്‍ വാദിച്ചത്. 
 
അതേസമയം പത്രിക തള്ളിയത് പോരായ്മ തന്നെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. കോടതി വിധി എതിരായാല്‍ ആരെ പിന്തുണയ്ക്കുമെന്ന കാര്യത്തില്‍ വോട്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 
അടുത്ത ലേഖനം
കഴിഞ്ഞ കാര്യങ്ങളില്‍ വിവാദം ഉണ്ടാക്കണ്ട: ശബരിമല വിഷയത്തില്‍ എംഎ ബേബി