അനുബന്ധ വാര്‍ത്തകള്‍
- നിയുക്ത മുഖ്യമന്ത്രി മുൻ മുഖ്യമന്ത്രിയെ കാണുന്നത് ആദ്യമായല്ല; അത് പിണറായി തുടങ്ങിയ മാതൃക
- SSLC Results : എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു : 99.07 % വിജയം
- ബിന്ദു കൃഷ്ണ, ചാണ്ടി ഉമ്മൻ, വിടി ബൽറാം: പുതുമുഖങ്ങൾക്ക് സാധ്യത, കോൺഗ്രസിൽ മന്ത്രിസ്ഥാനത്തെ പറ്റിയുള്ള ചർച്ചകൾ സജീവം
- എൽഡിഎഫ് സർക്കാരിന്റെ വികസന പദ്ധതികൾ തുടരും: വി.ഡി.സതീശൻ
- 'ഇക്കാര്യം ഭാര്യയോടു പോലും ഇപ്പോൾ പറയരുത്'; സതീശനു ദേശീയ നേതൃത്വത്തിൽ നിന്ന് ഫോൺകോൾ, പറഞ്ഞപോലെ അനുസരിച്ചു
എസ്.എസ്.എൽ.സി പരീക്ഷാഫലം: പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ ഒട്ടും നിരാശരാകരുതെന്ന് കെ.സി.വേണുഗോപാൽ
എസ്എസ്എൽസി പരീക്ഷയിൽ വിജയം നേടിയ എല്ലാ കുട്ടികൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നിറഞ്ഞ അഭിനന്ദനങ്ങൾ
എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയം നേടിയ എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങൾ നേർന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ ഒട്ടും നിരാശരാകരുതെന്ന് വേണുഗോപാൽ പറഞ്ഞു.
കെ.സി.വേണുഗോപാലിന്റെ വാക്കുകൾ
എസ്എസ്എൽസി പരീക്ഷയിൽ വിജയം നേടിയ എല്ലാ കുട്ടികൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നിറഞ്ഞ അഭിനന്ദനങ്ങൾ.
പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ ഒട്ടും നിരാശരാകരുത്. വിജയത്തിലേക്കുള്ള ചവിട്ടുപടി മാത്രമായി ഇതിനെ കാണുക. പുതിയ ജീവിതാനുഭവമായി ഇതിനെ സ്വീകരിക്കുക. പതറാതെ, ആത്മവിശ്വാസത്തോടെ മുന്നോട്ടുപോവുക. ഓരോ അനുഭവവും നമ്മെ കൂടുതൽ ശക്തരാക്കും. വിജയിച്ചവർ മുന്നോട്ടുള്ള വഴികൾ ശ്രദ്ധാപൂർവം തെരഞ്ഞെടുക്കുക.
നമ്മുടെ നാടിനും വീടിനും അഭിമാനമായി നിങ്ങൾ എക്കാലവും നിലകൊള്ളണം. ഏറെ സ്‌നേഹത്തോടെ ഇക്കുറി എസ്എസ്എൽസി പരീക്ഷയെഴുതിയ എല്ലാ കുട്ടികളെയും ചേർത്തുപിടിക്കുന്നു.