1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. kb ganesh kumar and balakrishna pilla , kb ganesh kumar

താമര കാണിച്ചാലും ഗണേഷ് വേലി ചാടില്ലെന്ന് ബാലകൃഷ്ണപിള്ള

കെബി ഗണേഷ് കുമാര്‍
പൊതുമരാമത്ത് വകുപ്പിലെ മൂന്ന് പഴ്സ്ണല്‍ സ്റ്റാഫുകള്‍ക്ക് നെരെ അഴിമതി ആരോപണം ഉന്നയിച്ച കെബി ഗണേഷ് കുമാര്‍ എംഎല്‍എ കേരള കോണ്‍ഗ്രസ് ബി വിട്ട് ഒരിടത്തേക്കും പോകില്ലെന്ന് ആര്‍ ബാലകൃഷ്ണപിള്ള. കാശു കൊടുത്ത് കടലാസും മഷിയും വാങ്ങി പത്രം നടത്തുന്നവര്‍ക്ക് ഗണേഷ് വിഷയത്തില്‍ എന്തും എഴുതാമെന്നും അദ്ദേഹം പറഞ്ഞു.

മറ്റൊരു പാര്‍ട്ടിയിലേക്കോ മുന്നണിയിലേക്കോ പോകാന്‍ താല്‍പ്പര്യമില്ലെന്ന് ഗണേഷ് വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിയിലേക്ക് പോകുന്ന കാര്യം ഒരിക്കലും നടക്കാത്ത സ്വപ്നമാണെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. ഗണേഷ് പാര്‍ട്ടി നിലപാടിനോടും തീരുമാനത്തോടും ഉറച്ചു നില്‍ക്കും. ഇക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗണേഷിനെ തള്ളിപ്പറയുന്നവര്‍ തന്നെയാണ് ഈ രീതിയിലാക്കിയത്. മന്ത്രിസ്ഥാനം മതി പിതൃസ്ഥാനം വേണ്ടെന്ന് പറഞ്ഞു നടന്നവര്‍ അവസരം വന്നപ്പോള്‍ കാലുവാരുകയാണെന്നും ആര്‍ ബാലകൃഷ്ണപിള്ള വ്യക്തമാക്കി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.
About Writer
jibin