അനുബന്ധ വാര്‍ത്തകള്‍
- ശബരിമലയില്‍ പുതിയ കൊടിമരം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി
- സ്ഥാനക്കയറ്റം ഉടന്‍ നടപ്പാക്കും, സാമ്പത്തികം ഒരു പ്രശ്നമല്ല: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് മന്ത്രി ഗണേഷ് കുമാറിന്റെ സന്തോഷവാര്‍ത്ത
- ശബരിമല കൊടിമര പുനര്‍നിര്‍മ്മാണം; 19 പേരുടെ മൊഴി രേഖപ്പെടുത്തി, സുരേഷ് ഗോപിയുടെ മൊഴി എടുത്തില്ല
- 'സംശയം വേണ്ട, എയിംസ് കേരളത്തിലേക്ക് വരും': വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സുരേഷ് ഗോപി
- ബജറ്റ് അവതരിപ്പിക്കുന്നതിനു മുമ്പുതന്നെ എതിര്‍ക്കാന്‍ തിരക്കഥ തയ്യാറാക്കുന്ന കാലമാണിത്: സുരേഷ് ഗോപി
സുരേഷ് ഗോപി പറഞ്ഞ ആ 'മറ്റേ മോൻ' ഞാൻ ആയിരിക്കാം, എയിംസ് വരില്ലെന്ന് പറഞ്ഞത് പ്രകോപനമായി: കെ.ബി ഗണേഷ് കുമാർ
സുരേഷ് ഗോപി പറയുന്ന തമാശകൾക്ക് മറുപടി പറയാൻ നിന്നാൽ നമ്മൾ മോശക്കാരനാവുകയേ ഉള്ളൂ
kb ganesh kumar
"കുറേ കാലമായി എയിംസിന്റെ പേരിൽ കേരളത്തെ പറ്റിക്കുയാണെന്നും എയിംസ് ഒന്നും വരില്ലെന്നും ഒരിക്കൽ തിരുവനന്തപുരത്ത് ഞാൻ പ്രസംഗിച്ചപ്പോൾ ഞാൻ പറഞ്ഞു. ഞാൻ പറഞ്ഞത് ഇപ്പോൾ ശരിയായില്ലേ.. അതിന് മറുപടി കൊടുത്തത് ഞാൻ ആല്ല, ജനങ്ങളാണ്... എയിംസ് വരില്ല മറ്റേ മോനെ എന്ന് ജനങ്ങൾ മറുപടി കൊടുത്തില്ലേ... അദ്ദേഹത്തിന്റെ സംസ്കാരവും രീതികളും അങ്ങനെ ആയിരിക്കും, അതുകൊണ്ടായിരിക്കാം മറ്റേ മോനേ എന്ന തരത്തിലുള്ള വാക്കുകൾ ഒക്കെ പ്രയോഗിച്ചത്. ഇവരുടെ എയിംസിന് വേണ്ടി കൈനീട്ടി നിൽക്കാതെ സംസ്ഥാന സർക്കാർ കിഫ്ബിയിൽ നിന്നുള്ള പണമുപയോഗിച്ച് അതിലും വലിയ സെറ്റപ്പുള്ള ആശുപത്രി തുടങ്ങണം എന്നാണ് എന്റെ അഭിപ്രായം"- ഗണേഷ് കുമാർ പറഞ്ഞു.
താനും സുരേഷ് ഗോപിയും നല്ല രീതിയിലുള്ള സൗഹൃദ ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. എന്നും എന്നാൽ ഇന്നത് ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.
"പല തമാശകളുടെ കൂട്ടത്തിൽ ഇതുംകൂടി ഞാൻ ആസ്വദിക്കുകയാണ്. അതിൽ പരിഭവം തോന്നേണ്ട കാര്യമില്ല. ഞാനും സുരേഷ്ഗോപിയും ഒരുപാട് സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചവരാണ്. ഞങ്ങൾ തമ്മിൽ നല്ല രീതിയിലുള്ള സൗഹൃദ ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. എന്നാൽ ഇന്നത് ഇല്ല. എന്താ എന്നൊന്നും അറിയില്ല... അദ്ദേഹം പറയുന്ന തമാശകൾക്ക് മറുപടി പറയാൻ നിന്നാൽ നമ്മൾ മോശക്കാരനാവുകയേ ഉള്ളൂ... അദ്ദേഹത്തിന്റെ ഇഷ്ടത്തിന് എന്തും പറഞ്ഞോട്ട. ആകെ ഉള്ള ഒരു പേടി, അദ്ദേഹം ഇടക്കിടെ അസഭ്യ വാക്കുകൾ ഉപയോഗിക്കും. അത് കയ്യിൽ നിന്ന് പോയി ടിവിയിൽ വരല്ലേ എന്നൊരു ടെൻഷനേ ഉള്ളൂ"- മന്ത്രി കൂട്ടിച്ചേർത്തു