1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. kazhakkoottam, rape, arrest

പതിനഞ്ചു വയസുള്ള മകളെ പീഡിപ്പിച്ച പിതാവ് പിടിയില്‍

പതിനഞ്ചു വയസുള്ള മകളെ പീഡിപ്പിച്ചു വന്ന പിതാവിനെ തുമ്പ പൊലീസ് അറസ്റ്റ് ചെയ്തു.

കഴക്കൂട്ടം
പതിനഞ്ചു വയസുള്ള മകളെ പീഡിപ്പിച്ചു വന്ന പിതാവിനെ തുമ്പ പൊലീസ് അറസ്റ്റ് ചെയ്തു. പൌണ്ട്കടവ് പള്ളിനട സ്വദേശിയായ 48 കാരനെയാണ് പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന്  പൊലീസ് അറസ്റ്റ് ചെയ്തത്. 
 
എട്ടാം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ പിതാവ് തന്നെ പീഡിപ്പിച്ചിരുന്നതായും പീഡനവിവരം പുറത്തു പറഞ്ഞാല്‍ തന്നെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നതായി പരാതിയില്‍ പറയുന്നു. 
 
തുമ്പ എസ്.ഐ ജയസനല്‍, ഗ്രേഡ് എസ്.ഐ സാജ, മധുസൂദനന്‍ നായര്‍ എന്നിവരുള്‍പ്പെട്ട പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുട്ടിയെ ചൈല്‍ഡ്‍ലൈന്‍ പ്രവര്‍ത്തകര്‍ക്കൊപ്പം വിട്ടു. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം 
അടുത്ത ലേഖനം
വിമാനത്തില്‍ വമ്പന്‍ മോഷണം; പതിനേഴ് കോടി രൂപ മൂല്യമുള്ള വസ്‌തുക്കളും പണവും കള്ളന്‍ കൊണ്ടു പോയി